റെയില്‍വേ ബജറ്റ് ഇന്ന്

single-img
13 March 2012

റെയില്‍‌വേ ബജറ്റ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ലോക്‍സഭയില്‍ അവതരിപ്പിക്കും.യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ ഇടയില്ലെന്നാണു കരുതപ്പെടുന്നത്‌. എന്നാല്‍ മറ്റു മേഖലകളില്‍നിന്ന്‌ അധിക വരുമാനം കണ്ടെത്താന്‍ ശ്രമമുണ്ടായേക്കും.യാത്രാ-ചരക്കുകൂലി കൂട്ടില്ലെങ്കിലും റെയില്‍വേ സുരക്ഷയ്ക്ക് പുതിയൊരു ‘സെസ്’ ഏര്‍പ്പെടുത്തിയേക്കും. സുരക്ഷയുമായി ബന്ധപ്പെട്ട സമിതി സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണിത്. ഉയര്‍ന്ന ക്ലാസുകളിലെ യാത്രക്കാരില്‍നിന്നാവും ഈ സെസ് പിരിക്കുക. ആവശ്യപ്പെട്ടതിന്റെ പകുതി പണം മാത്രം ധനകാര്യമന്ത്രാലയം അനുവദിച്ചതിനാല്‍ നിരവധി പരിമിതികള്‍ക്കു മുന്നില്‍ നിന്നുവേണം ബജറ്റ് തയ്യാറാക്കാന്‍. തീര്‍ച്ചയായും മറ്റു മേഖലകളില്‍ നിന്നും വരുമാനം വര്‍ധിപ്പിക്കാന്‍ പരമാവധി ശ്രമിക്കും.