മായാവതി രാജ്യസഭയിലേക്ക് നാമനിർദ്ദേശ്ശപത്രിക സമർപ്പിച്ചു

single-img
13 March 2012

ഇക്കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ബഹുജൻ സമാജ് വാദി പാർട്ടിയുടെ അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മായാവതി രാജ്യസഭയിലേക്കു നാമനിർദ്ദേശ്ശപത്രിക സമർപ്പിച്ചു.മാർച്ച് 30 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു പിയിൽ നിന്നും പത്ത് സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.403 അംഗ സംസ്ഥാന അസംബ്ലിയിൽ വെറും 80 പ്രതിനിധികൾ മാത്രമുള്ള ബിഎസ്പി യ്ക്ക് 2 പേരെ മാത്രമേ രാജ്യസഭയിലേക്ക് വിജയിപ്പിക്കാൻ കഴിയുകയുള്ളു.മുൻഖാദ് അലിയാണ്  മായാവതിയെ കൂടാതെയുള്ള ബിഎസ്പി സ്ഥാനാര്‍ത്ഥി.