ജഗതിയുടെ നില മെച്ചപ്പെട്ടു

single-img
13 March 2012

വാഹനാപകടത്തില്‍പ്പെട്ടു ചികിത്സയില്‍ കഴിയുന്ന സിനിമാതാരം ജഗതി ശ്രീകുമാറിന്‍റെ ആരോഗ്യനിലയില്‍ നല്ല പുരോഗതി. ഇന്നു വൈകുന്നേരത്തോടെ അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ നിന്നു മാറ്റിയേക്കുമെന്നു ഡോക്റ്റര്‍മാര്‍ അറിയിച്ചു. ഇന്നലെ വലത്തെ ഇടുപ്പിനും മുട്ടിനും വലതു കൈത്തണ്ടയ്ക്കും നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. രാവിലെ 11നു തുടങ്ങിയ ശസ്ത്രക്രിയ വൈകുന്നേരം ആറിനാണ് അവസാനിച്ചത്.ശനിയാഴ്‌ച പുലര്‍ച്ചെയാണ്‌ ജഗതിയുടെ കാര്‍ കോഴിക്കോട്‌ ദേശീയപാതയില്‍ ഡിവൈഡറില്‍ ഇടിച്ച്‌ അപകടമുണ്ടായത്‌.