കേന്ദ്രമന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചു

single-img
13 March 2012

ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചു. കൃഷി, പാര്‍ലമെന്ററികാര്യ വകുപ്പുകളിലെ സഹമന്ത്രിയായിരുന്നു ഹരീഷ് റാവത്ത്. പ്രധാനമന്ത്രിക്കാണ് ഇദ്ദേഹം രാജിക്കത്ത് അയച്ചിരിക്കുന്നത്. ഹരീഷ് റാവത്തുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് രാജിവിവരം അറിയിച്ചത്. വിജയ് ബഹുഗുണയെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാക്കാന്‍ ഇന്നലെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നവരില്‍ ഒരാളായിരുന്നു റാവത്ത്. അതേസമയം മൂന്ന് സ്വതന്ത്രരുടെയും ഒരു എംഎല്‍എയുള്ള ഉത്തരാഖണ്ഡ് ക്രാന്തി ദളിന്റെയും (പന്‍വാര്‍ ഗ്രൂപ്പ്) പിന്തുണയോടെ ഉത്തരാഖണ്ഡില്‍ ഭരണം പിടിക്കാനിറങ്ങിയ കോണ്‍ഗ്രസിന് ഹരീഷ് റാവത്തിന്റെ രാജി ഭീഷണിയാകുന്നുണ്ട്. 70 അംഗ സഭയില്‍ ബിജെപിക്ക് 31 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 32 അംഗങ്ങള്‍ മാത്രമാണുള്ളത്. മൂന്ന് അംഗങ്ങള്‍ ബിഎസ്പിയുടേതാണ്.