22 എഫ് കോട്ടയം ഏപ്രിൽ 13 ന്

single-img
13 March 2012

പുതുമയുടെ രുചിക്കൂട്ടുകളുമായി മലയാളികളോട് ഒരു ദോശ ഉണ്ടാക്കിയ കഥ പറഞ്ഞ സാൾട്ട് ആന്റ് പെപ്പറിന്റെ സംവിധായകനിൽ നിന്ന് പുതിയ ചിത്രം,22 എഫ് കോട്ടയം എന്ന് പേരിട്ടിരിക്കുന്ന ഈ ആഷിക് അബു ചിത്രം ഏപ്രിൽ 13 നാണ് തിയേറ്ററുകളിൽ എത്തുന്നത്.ടെസ്സ എബ്രഹാം എന്ന ഇരുപത്തിരണ്ടുകാരിയായ നഴ്സിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്.റിമ കല്ലിങ്കൽ ടൈറ്റിൽ റോളിലെത്തുന്വോൾ നായക കഥാപാത്രമായ സിറിൾ മാത്യുവിനെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിൽ ആ‍ണ്.പപ്പായ മീഡിയ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനകം തന്നെ ചർച്ചാവിഷയമായിട്ടുണ്ട്.ഒഗീ സുനിൽ നിർമ്മിക്കുന്ന ചിത്രത്തിന് അഭിലാഷ് കുമാറും ശ്യാം പുഷ്കരനും ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്.ഛായാഗ്രഹണം ഷൈജു ഖാലിദ്,സംഗീതം റെക്സ് വിജയൻ,ബിജി ബാൽ.പ്രതാപ് പോത്തൻ,സത്താർ,ടി.ജി.രവി,രശ്മി സതീഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.