മുഖ്യമന്ത്രി പദവി അടഞ്ഞ അധ്യായം: യെദ്യൂരപ്പ

single-img
12 March 2012

മുഖ്യമന്ത്രിസ്ഥാനത്തു വീണ്ടും നിയമിക്കണമെന്നു ബിജെപി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടില്ലെന്നു കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍, ഉഡുപ്പി-ചിക്മംഗളൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്നും യെദിയൂരപ്പ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താ ന്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ തനിക്കെതിരേ എട്ടു കേസുകള്‍ നിലവിലുണെ്ടന്ന മുഖ്യമന്ത്രി സദാനന്ദഗൗഡയുടെ ആരോ പണത്തിന്റെ പശ്ചാത്തല ത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. അനുയായികള്‍ ചേര്‍ന്നു സംഘടിപ്പിച്ച 69 -ാം പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഹുബ്ലിയിലെത്തിയ യെദിയൂരപ്പ മാധ്യമപ്രവര്‍ത്തകരോടാണു നിലപാടു പരസ്യപ്പെടുത്തിയത്. മുഖ്യമന്ത്രിസ്ഥാനം തിരികെ നല്കണമെന്ന ആവശ്യം അടഞ്ഞ അധ്യായമാണ്. പാര്‍ട്ടി യുടെ സംസ്ഥാനപ്രസിഡന്റു സ്ഥാനവും ആവശ്യമില്ല.

മുഖ്യമന്ത്രിസ്ഥാനം തിരികെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിനുവേണ്ടി ഒരുലക്ഷം കോടിരൂപയുടെ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഇപ്പോള്‍ ഒന്നുംവേണെ്ടന്ന മാനസികാവസ്ഥയിലാണു താനെന്നും അദ്ദേഹം പറഞ്ഞു.സദാനന്ദഗൗഡയ്ക്കും ബിജെപി സംസ്ഥാന പ്രസിഡന്റ് ഈശ്വരപ്പയ്ക്കും മാര്‍ഗതടസമാകാന്‍ താത്പര്യമില്ലെന്നും യെദിയൂരപ്പ വ്യക്തമാക്കി.