വിജയ് ബഹുഗുണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

single-img
12 March 2012

തെഹ്‌രി ഗഡ്‌വാളില്‍ നിന്നുള്ള ലോക്‌സഭാംഗം വിജയ് ബഹുഗുണ ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയാകും. ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു ബഹുഗുണയെ മുഖ്യമന്ത്രിയാക്കാന്‍ ധാരണയായത്.

അതിനിടെ, ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിനു പിന്തുണ നല്‍കുമെന്നു മൂന്ന് എംഎല്‍എമാരുള്ള ബിഎസ്പി പ്രഖ്യാപിച്ചു. എഴുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 32 അംഗങ്ങളാണുള്ളത്. കേവലഭൂരിപക്ഷം തികയ്ക്കുന്നതിനു മൂന്നു സ്വതന്ത്രരുടെയും യുകെഡി (പി)യുടെ ഒരു എംഎല്‍എയുടെയും പിന്തുണ കോണ്‍ഗ്രസ് നേരത്തെ ഉറപ്പാക്കിയിരുന്നു.