സിറിയയില്‍ പ്രശ്‌നം രൂക്ഷം; സൈന്യം കൂട്ടക്കൊല നടത്തുന്നുവെന്ന് ആരോപണം

single-img
12 March 2012

സിറിയയിലെ ഹോംസ് നഗരത്തില്‍ സൈനികര്‍ അമ്പതോളം പേരെ കൊലപ്പെടുത്തിയതായി പ്രതിപക്ഷം ആരോപിച്ചു. ഇതിനിടെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതു സംബന്ധിച്ച് പ്രസിഡന്റ് അസാദുമായി നട ത്തിയ ചര്‍ച്ചയില്‍ കരാറുണ്ടാക്കാനാവാതെ യുഎന്നിന്റെ പ്രത്യേകദൂതന്‍ കോഫി അന്നന്‍ മടങ്ങി.

ഹോംസില്‍ 26 കുട്ടികളുടെയും 21 സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണെ്ടടുത്തതായി സിറിയന്‍ പ്രതിപക്ഷത്തിന്റെ വക്താവു പറഞ്ഞു. പലരുടെയും കഴുത്തറത്ത നിലയിലായിരുന്നു. ചിലരുടെ ദേഹത്ത് കുത്തേറ്റ മുറിവുകള്‍ കാണപ്പെട്ടു. ഹോംസിലെ ജോബര്‍ ജില്ലയിലും ഏതാനും പേര്‍ കുത്തേറ്റു മരിച്ചു ..എന്നാല്‍, സായുധരായ ഭീകരര്‍ ഹോംസില്‍നിന്ന് ജനങ്ങളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി സനാ അറിയിച്ചു.