ശെല്‍വരാജിന്റെ രാജി: വി.എസിനും കടകംപള്ളിയ്ക്കും വക്കീല്‍ നോട്ടീസ്

single-img
12 March 2012

ആര്‍.ശെല്‍വരാജ് എംഎല്‍എ സ്ഥാനം രാജിവെച്ചത് യുഡിഎഫില്‍ നിന്ന് പണം വാങ്ങിയാണെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് വക്കീല്‍ നോട്ടീസ് അയച്ചു. യുഡിഎഫിനുവേണ്ടി കേരളാ കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂരാണ് നോട്ടീസ് അയച്ചത്. യുഡിഎഫിനെതാരായ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.