പുലിത്തലവന്‍ പ്രഭാകരന്റെ മകന്റെ വധം: ദൃശ്യങ്ങളുമായി ടിവി ചാനല്‍

single-img
12 March 2012

പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ 12 വയസുകാരന്‍ ബാലചന്ദ്രന്റെ വെടിയേറ്റ മൃതദേഹത്തിന്റെ വീഡിയോ ഉള്‍പ്പെടുന്ന ഡോ ക്യുമെന്ററി ബ്രിട്ടനിലെ ചാനല്‍4 ടിവി നാളെ സംപ്രേഷണം ചെയ്യും. കുട്ടിയുടെ ദേഹത്ത് അഞ്ചുവെടിയുണ്ടകളേറ്റ പാടു കാണാം. ലങ്കന്‍ സേന മനുഷ്യാവകാശ ലംഘനം നടത്തിയെന്ന ആരോപണത്തിനു ബലമേകുന്നതാണ് ഈ വീഡിയോ. എല്‍ടിടിയുമായുള്ള യുദ്ധത്തിന്റെ അന്തിമഘട്ടത്തില്‍ 2009 മേയ് 18ന് എടുത്തതാണിത്. കീഴടങ്ങാന്‍ തയാറായി വെള്ളക്കൊടി ഉയര്‍ത്തി വന്ന പുലിത്തലവന്‍ പ്രഭാകരനെയും അനുയായികളെയും ശ്രീലങ്കന്‍ സൈനികര്‍ നിഷ്‌കരുണം വെടിവച്ചുകൊല്ലുകയായിരുന്നുവെന്നു പറയപ്പെടുന്നു.