സിന്ധു ജോയിക്കെതിരായ പ്രസ്താവന: വി.എസിന് പിണറായിയുടെ പിന്തുണ

single-img
12 March 2012

സിന്ധു ജോയിക്കെതിരായ വിവാദ പ്രസ്താവനയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പിന്തുണ. പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ സജീവമായിരുന്ന സിന്ധു ജോയി ഇപ്പോള്‍ നിഷ്‌ക്രിയമായിരിക്കുന്നതിനെയാണ് വി.എസ്.വിമര്‍ശിച്ചതെന്ന് പിണറായി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവരുടെ അവസ്ഥയാണ് വി.എസ്.ചൂണ്ടിക്കാട്ടിയതെന്നും പിണറായി വ്യക്തമാക്കി. ഇതിനെ കോണ്‍ഗ്രസ് വളച്ചൊടിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ വി.എസ്. മാപ്പു പറയേണ്ട ആവശ്യമില്ലെന്നും പിണറായി പറഞ്ഞു. ഗസ്റ്റ് ഹൗസ് പോലുള്ള പൊതുസ്ഥലങ്ങളിലേക്ക് പ്രതിഷേധിക്കാനായി മുഖ്യമന്ത്രി ആളെ വിടുന്നത് ശരിയായ രീതിയല്ലെന്നും പിണറായി പറഞ്ഞു.