സി.പി.എമ്മില്‍ ഇനിയും ആറേഴു ദുഃഖിതര്‍: പി.സി. ജോര്‍ജ്

single-img
12 March 2012

സിപിഎമ്മില്‍ ഇനിയും ആറോ ഏഴോ ദുഃഖിതരുണെ്ടന്നു ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ആദര്‍ശശുദ്ധിയുള്ള അവരും പുറത്തുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് എല്ലാ സഹായവും ചെയ്യും. മാന്യന്മാര്‍ മുന്നണിയില്‍ വേണമെന്നു യുഡിഎഫ് ആഗ്രഹിക്കുന്നുണെ്ടങ്കില്‍ സിപിഎമ്മില്‍നിന്നു പുറത്തുവന്ന ശെല്‍വരാജിനെ സ്വീകരിക്കണമെന്നും ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് സ്വതന്ത്രനായി മത്സരിച്ചാല്‍ 35,000 വോട്ടിനു ജയിക്കും. ശെല്‍വരാജിനെ കുതിരക്കച്ചവടത്തിലൂടെ സ്വന്തമാക്കാന്‍ അഞ്ചു കോടി കൊടുത്തുവെന്നാണു പിണറായി പറയുന്നത്. അങ്ങനെയെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍, എം. ചന്ദ്രന്‍, ജി. സുധാകരന്‍ എന്നിവരുടെ വിലകൂടി അറിയിക്കണം. താനും ശെല്‍വരാജും രാവിലെ അഞ്ചിനു മുഖ്യമന്ത്രിയെ കണെ്ടന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സിബിഐ കോടതിക്കു മുന്നില്‍ ഹാജരായികൊണ്ടിരിക്കുന്ന പിണറായി തന്നെ മാന്യത പഠിപ്പിക്കേണെ്ടന്നും ജോര്‍ജ് പറഞ്ഞു.