പാകിസ്ഥാന് തിളക്കംകുറഞ്ഞ ജയം

single-img
12 March 2012

ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനു മുന്നില്‍ പതറിയെങ്കിലും സ്പിന്നര്‍മാരുടെ കരുത്തില്‍ പാക്കിസ്ഥാന്‍ ജയമാഘോഷിച്ചു. 21 റണ്‍സിനാണ് പാക്കിസ്ഥാന്‍ വിജയിച്ചത്. ഒരുഘട്ടത്തില്‍ തോല്‍ക്കും എന്നു തോന്നിപ്പിച്ചെങ്കിലും അഫ്രീദി, മുഹമ്മദ് ഹഫീസ്, സയീദ് അജ്മല്‍, ഉമര്‍ ഗുല്‍ എന്നിവരുടെ അവസരോചിത ഇടപെടലിലൂടെ പാക്കിസ്ഥാന്‍ മത്സരം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റിന് 262. ബംഗ്ലാദേശ് 48.1 ഓവറില്‍ 241 ന് എല്ലാവരും പുറത്ത്. 89 റണ്‍സും ഒരു ഓവറില്‍ രണ്ടു വിക്കറ്റും വീഴ്ത്തിയ മുഹമ്മദ് ഹഫീസാണ് മാന്‍ ഓഫ് ദ മാച്ച്.