സിന്ധു ജോയിക്കെതിരായ വി.എസിന്റെ പരാമര്‍ശം; പിണറായി പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി

single-img
12 March 2012

കോണ്‍ഗ്രസ് നേതാവ് സിന്ധു ജോയിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ വിവാദ പരാമര്‍ശത്തെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രസ്താവന പിന്‍വലിച്ച് വി.എസ്. മാപ്പു പറയണം. ആര്‍.ശെല്‍വരാജിന്റെ രാജിക്ക് പിന്നില്‍ യുഡിഎഫാണെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ശെല്‍വരാജ് ഒഴികെയുള്ള എല്ലാ എംഎല്‍എമാരെയും പ്രതിനിധികളാക്കിയത് യുഡിഎഫ് പറഞ്ഞിട്ടല്ല. ശെല്‍വരാജിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് തയാറാക്കിയതെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോപണമുന്നയിച്ച ദേശാഭിമാനിയെ തന്നെ ചുമതലപ്പെടുത്തുകയാണ്. ഇടതുമുന്നണി പ്രചാരണരംഗത്ത് എന്തും ചെയ്യുമെന്നതിന് തെളിവാണ് അനൂപ് ജേക്കബിനെതിരായ കേസ് മറച്ചുവെച്ചുവെന്ന ആരോപണമെന്നും മുഖ്യമന്ത്രി പറഞ്ഞു.