സമാജ്‌വാദിപാര്‍ട്ടി യു.പി.എയിലേക്ക്

single-img
12 March 2012

യു.പി.എ സര്‍ക്കാരിന് ശക്തിപകരാന്‍ സമാജ്‌വാദി പാര്‍ട്ടിയെ കുടെ നിര്‍ത്തണമെന്ന കോണ്‍ഗ്രസ് മോഹങ്ങള്‍ പൂര്‍ണ്ണതയിലേക്ക്. മന്‍മോഹന്‍ സിങ്ങിന്റെ നിര്‍ദ്ദേശാനുസരണം ഇതിനെപ്പറ്റിയുള്ള കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നറിയുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ക്കു ശക്തിപകരാന്‍ യുപിഎ സഖ്യകക്ഷി നേതാക്കളെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്നു രാത്രി അത്താഴവിരുന്നിനു ക്ഷണിച്ചു. യുപിഎ സര്‍ക്കാരിനു വ്യക്തമായ ഭൂരിപക്ഷമുണെ്ടന്നു പ്രധാനമന്ത്രി ഇന്നലെ പറഞ്ഞു. ബജറ്റ് സമ്മേളനം സുഗമമായി നടക്കും. രാഷ്ട്രീയസമ്മര്‍ദങ്ങള്‍ ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. വിവിധ പാര്‍ട്ടികളുമായി സര്‍ക്കാര്‍ സമവായത്തിന്റെ പാതയാകും സ്വീകരിക്കുക. ഏതു വിഷയത്തെക്കുറിച്ചും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയാറാണെന്നും ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ മന്‍മോഹന്‍ സിംഗ് പറഞ്ഞു.