യുപി, പഞ്ചാബ് സത്യപ്രതിജ്ഞയ്ക്കു മമത പോകുന്നില്ല

single-img
12 March 2012

പഞ്ചാബ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍നിന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പിന്‍വാങ്ങി. കോണ്‍ഗ്രസ് ശക്തമായ എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്നാണ് മമത തീരുമാനത്തില്‍ നിന്നു പിന്‍വാങ്ങിയത്. എന്നാല്‍,പശ്ചിമ ബംഗാളില്‍ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാലാണു മമത തീരുമാനം മാറ്റിയതെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ഡെറെക് ഒബ്രെയ്ന്‍ അറിയിച്ചു. പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും നിയുക്ത യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മമതയെ ക്ഷണിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കാമെന്നു മമത തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, മമതയുടെ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.