കരുണാനിധിയെ കരിങ്കൊടി കാണിക്കുമെന്ന് കൂടംകുളം സമരസമിതി

single-img
12 March 2012

ശങ്കരകോവില്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തുന്ന ഡിഎംകെ തലവന്‍ എം. കരുണാനിധിയെ കരിങ്കൊടി കാട്ടുമെന്ന് കൂടംകുളം സമരസമിതിയായ പീപ്പിള്‍സ് മൂവ്‌മെന്റ് എഗെയ്ന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി (പിഎംഎന്‍ഇ) അറിയിച്ചു. തിരുനെല്‍വേലി ജില്ലയിലാണു ശങ്കരന്‍കോവില്‍.15നാണ് കരുണാനിധി ഇവിടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുന്നത്. കൂടംകുളം പദ്ധതി ഉടന്‍ കമ്മീഷന്‍ ചെയ്യണമെന്ന് കരുണാനിധി ആവശ്യപ്പെട്ടിരുന്നു.തമിഴ്‌നാട്ടിലെ വൈദ്യുതി പ്രതിസന്ധി മുതലെടുത്ത് കരുണാനിധി രാഷ്ട്രീയം കളിക്കുകയാണെന്ന് പിഎംഎന്‍ഇ കണ്‍വീനര്‍ പി. ഉദയകുമാര്‍ പറഞ്ഞു.