കനിമൊഴിക്ക് ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാം

single-img
12 March 2012

2ജി സ്‌പെക്ട്രം കേസില്‍ കുറ്റാരോപിതയായ ഡിഎംകെ എംപി കനിമൊഴിക്കു പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്‌നിയാണ് അനുമതി നല്‍കിയത്. ജാമ്യത്തില്‍ കഴിയുന്ന കനിമൊഴിക്ക് പാര്‍ലമെന്റ് സമ്മേളത്തില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കുന്നതിനെ സിബിഐ എതിര്‍ത്തില്ല. കേസില്‍ 2011 മേയ് 20ന് അറസ്റ്റിലായ കനിമൊഴി ആറു മാസത്തിനു ശേഷം നവംബര്‍ 28 നാണു തിഹാര്‍ ജയിലില്‍നിന്നു ജാമ്യത്തിലിറങ്ങിയത്. ഡിഎംകെയുടെ രാജ്യസഭാ അംഗമാണു കനിമൊഴി.