ദുരന്തബാധിതരെ ജപ്പാന്‍ മറക്കില്ല: ചക്രവര്‍ത്തി

single-img
12 March 2012

ഭൂകമ്പ ബാധിതരെ ഒരിക്കലും മറക്കില്ലെന്ന് ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോ. ഫുക്കുഷിമയിലെ ആണവ ദുരന്തത്തിന് ഇടയാക്കിയ ഭൂകമ്പത്തിന്റെയും സുനാമിയുടെയും ഒന്നാംവാര്‍ഷികത്തില്‍ ടോക്കിയോയിലെ നാഷണല്‍ തീയേറ്ററില്‍ നടന്ന അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച അദ്ദേഹം രാജ്യത്തിന്റെ പുനര്‍നിര്‍മാണ യത്‌നങ്ങളില്‍ അര്‍പ്പണബുദ്ധിയോടെ സഹകരിക്കാന്‍ എല്ലാവരെയും ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി യോഷിഹികോ നോഡയും ടോക്കിയോയിലെ ചടങ്ങില്‍ പങ്കെടുത്തു.