ഇന്ന് ജഗതിക്ക് ശസ്ത്രക്രിയ; ആരോഗ്യനിലയില്‍ പുരോഗതി

single-img
12 March 2012

വാഹനാപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ ഇന്ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ജഗതിയുടെ കാലിലെയും തുടയെല്ലിലെയും പൊട്ടല്‍ നേരെയാക്കുന്നതിനാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കായി ലോകനിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നും ജഗതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു. ഡോക്ടര്‍ ജോബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്.എല്ലുകളിലെ മൂന്നിടത്താണ് പൊട്ടല്‍ ഉള്ളത്. മൂന്ന് ശസ്ത്രക്രിയകളും ഒരുമിച്ചാണ് നടത്തുക. നേരത്തെ ആന്തരീക രക്തസ്രാവം നിയന്ത്രിക്കുന്നതിന് ജഗതിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനാല്‍ കാലിലെയും തുടയെല്ലിലെയും പൊട്ടല്‍ നേരെയാക്കുന്നതിനുള്ള ശസ്ത്രക്രിയ പിന്നീടത്തേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററില്‍ നിന്നും നാളെ ജഗതിയെ മാറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.