ഇസിന്‍ബയെവയ്ക്കു സ്വര്‍ണം

single-img
12 March 2012

ഡബിള്‍ ഒളിമ്പികും ലോക ചാമ്പ്യനുമായി റഷ്യയുടെ യെലേന ഇസിന്‍ബയേവ വേള്‍ഡ് ഇന്‍ഡോര്‍ വനിതാ വിഭാഗം പോള്‍വോള്‍ട്ടില്‍ സ്വര്‍ണമണിഞ്ഞു. ഈ വര്‍ഷം ആദ്യം പുതിയ റിക്കാര്‍ഡ് ഇട്ടെങ്കിലും അതു തിരുത്താന്‍ റഷ്യന്‍ താരത്തിനായില്ല. 4.80 മീറ്റര്‍ ഉയരം കീഴടക്കിയാണ് ഇസിന്‍ സ്വര്‍ണമണിഞ്ഞത്. ബ്രിട്ടന്റെ ഹോളി ബ്ലെസ്‌ഡേല്‍ 4.70 മീറ്റര്‍ കണെ്ടത്തി വെള്ളി നേടി.