വിസ്മയങ്ങളുമായി ആപ്പിള്‍ ഐ പാഡ് 4 ജി

single-img
12 March 2012
കാഴ്ചയിലും വേഗതയിലും  ടാബ്ലെറ്റ് ലോകത്ത് ഇതു വരെ കാണാത്ത സവിശേഷതകളുമായി ആപ്പിള്‍ ഐ പാഡ് 4 ജി രംഗത്ത്. ഉയര്‍ന്ന റെസല്യുഷനും 4 ജി പിന്തുണയുമാണ് ആപ്പിള്‍ ന്റെ മൂന്നാം തലമുറ ഐ പാഡ് ന്റെ എടുത്തു പറയേണ്ട പ്രത്യേകതകള്‍. 4 ജി ഐ പാഡില്‍ ഹൈഡഫനീഷന്‍ സ്ക്രീനില്‍ 2048 ബൈ 1536 പിക്സല്സ് ആണ്  റെസല്യുഷന്‍. അതായതു  3 .1 മില്യണ്‍ ഇതു 1920  ബൈ 1080  പിക്സല്സ്  റെസല്യുഷന്‍ ഉള്ള  1080 p എച്ഡി ടി വി യെക്കാള്‍ 1 മില്യണ്‍ കൂടുതലാണ്.  പ്രകാശിതമായ സെന്‍സാറോട് കൂടിയ    5  മെഗാപിക്സല്സ്  ക്യാമറയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇതിലുള്ള  5 എലെമെന്റ് ലെന്‍സ്‌ ഓട്ടോ ഫോക്കസും ഐ ആര്‍ ഫില്‍റ്റര്‍ ഓട്ടോ എക്സ്പോഷറും സാധ്യമാക്കുന്നു.
 9 . 4 മില്ലി മീറ്റര്‍ കനമുള്ള 4 ജി ഐ പാഡില്‍ മികവുറ്റ ഗ്രാഫിക്സ് പ്രവര്‍ത്തനം സാധ്യമാക്കാന്‍ എ5 എക്സ് ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.പിക്സല്സ് നേത്രങ്ങള്‍ വ്യക്തമാകാതെ   കാണുമാര്  മുഖത്തില്‍ നിന്നും 15 ഇഞ്ച്‌ മാറ്റി വെക്കാവുന്ന തരത്തിലാണ് ഐ പാഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  4 ജി എല്‍ടിഇ സേവനമുള്ള സ്ഥലത്ത് മാത്രമേ പുതിയ ഐ പാഡ് പിന്തുണക്കുകയുള്ളു. 3 ജി യെക്കാള്‍ പത്തു മടങ്ങ്‌ കണക്ഷന്‍ വേഗതയുള്ള 4 ജിയില്‍ വീഡിയോകള്‍ ഐ പാഡ് 2 നെ അപേക്ഷിച്ച് വളരെ പെട്ടെന്ന് ഡൌണ്‍ലോഡ് ചെയ്യാനാകും. വൈ ഫൈ ഹോട്ട് പൊട്ടായി മറ്റു ഉപകരണങ്ങള്‍ക്ക്  ഇന്റര്‍നെറ്റ്‌ കണക്ട് ചെയ്യാനും പുതിയ ഐ പാഡ് ഉപയോഗിക്കാം.
വിലയിലും ഐ പാഡ് 4 ജി ഒരു പടി മുന്‍പിലാണ്. 499 ഡോളര്‍ മുതല്‍ 829 ഡോളര്‍ വരെ ആയിരിക്കും ഇതിന്റെ വില. മാര്‍ച്ച്‌ 16 നാണു ഐ പാഡ് വിപണിയിലെത്തുക. കാനഡ, ജര്‍മ്മനി, ഫ്രാന്സ്, അമേരിക്ക, സിംഗപ്പൂര്‍, ഓസ്ട്രേലിയ , സ്വിറ്റ്സര്‍ലന്‍ഡ് , ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലാണ്‌  ഐ പാഡ് ആദ്യം എത്തുക.