ഇന്ത്യ-പാക് ലോകകപ്പ് സെമിയില്‍ വാതുവെയ്‌പെന്ന് വെളിപ്പെടുത്തല്‍

single-img
12 March 2012

കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തില്‍ വാതുവയ്പും കോഴയും നടന്നെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചു. മത്സരത്തില്‍ കളിക്കാര്‍ക്ക് ആയിരക്കണക്കിനു പൗണ്ട് വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കോഴയിലേക്ക് ആകര്‍ഷിക്കുന്നതിനായി ബോളിവുഡ് സുന്ദരിയെയും വാതുവയ്പുകാര്‍ രംഗത്തിറക്കിയതായാണു സൂചന. വാതുവയ്പിനു പറ്റിയ മാര്‍ക്കറ്റ് ക്രിക്കറ്റാണെന്നാണ് ഡല്‍ഹിയിലെ ഒരു വാതുവയ്പുകരാന്‍ പറഞ്ഞത്. സംഭവം ഗൗരവമായിക്കണ്ട് അന്വേഷണത്തിനു തയാറെടുക്കുകയാണ് ഐസിസി.