സ്ത്രീകളോടുള്ള വിഎസിന്റെ സമീപനം മോശമെന്ന ഗണേഷ്‌കുമാര്‍

single-img
12 March 2012

സ്ത്രീകളോടുള്ള വി.എസ്. അച്യുതാനന്ദന്റെ സമീപനം വളരെ മോശപ്പെട്ടതും അവജ്ഞനിറഞ്ഞതുമാണെന്നു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. വിഎസിന്റെ സ്ഥിരമായ സമീപനമാണിത്. സിന്ധു ജോയിയെപ്പറ്റിയുള്ള വിഎസിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രായമുള്ള ഒരാള്‍ ഇങ്ങനെ പെരുമാറാന്‍ പാടില്ലാത്തതാണ്. ജനങ്ങള്‍ ഇതൊക്കെ മനസിലാക്കും. മുമ്പു വിഎസിനെക്കുറിച്ചു പറഞ്ഞപ്പോള്‍ തനിക്കു നാവു പിഴച്ചെന്നും എന്നാല്‍, മുത്തച്ഛന്റെ പ്രായമുള്ള ഒരാളെന്ന നിലയില്‍ താന്‍ ഖേദം പ്രകടിപ്പിച്ചിരുന്നെന്നും മന്ത്രി ഓര്‍മിപ്പിച്ചു.