ട്രെന്ഡി ഇക്കോ ഫ്രണ്ട് ലി

single-img
12 March 2012

 വേഷത്തിലും അണിയുന്ന ആഭരണത്തിലും എങ്ങനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകാനുള്ള വഴികളിലാണ്‌  ഇപ്പോഴത്തെ ചെറുപ്പക്കാര്‍. തിരെഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ മുതല്‍ അണിയുന്ന നെയില്‍ പോളിഷില്‍ വരെ വ്യതസ്തത  തേടുന്നവരാണ് ഇന്നത്തെ തലമുറ.  കുപ്പിവളകളും കല്ല്‌ മാലകളും എന്നെ ഫാഷന്‍ടെ പടി ഇറങ്ങിക്കഴിഞ്ഞു. ടെറാക്കോട്ട  മാലകളും തടി- നൂല്‍ വളകളും അരങ്ങു വാഴുന്ന കാലമാണ് ഇതെന്നു സുന്ദരന്മാരും സുന്ദരിമാരും അണിയുന്ന ഒര്നമെന്റ്സ് കണ്ടിട്ട് പറയാതെ വയ്യ.

 

ഇക്കോ ഫ്രണ്ട് ലി

 

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വസ്തുക്കളില്‍ മനോഹരമായ കരവിരുതുകളാല്‍ ആരെയും ആകര്‍ഷിക്കുന്ന ഇക്കോ ഫ്രണ്ട് ലി  ആഭരണങ്ങള്‍ ട്രെന്ഡി  ആണെന്ന് മാത്രം പറഞ്ഞാല്‍ പോര മഞ്ചാടി ക്കുരു മുതല്‍ വെറുതെ കളയുന്ന പുളിന്ക്കുരുവില്‍ നിന്ന് പോലും വിരിയുന്ന ഫാഷന്‍ വിസ്മയങ്ങളാണ് അവ.പഴമയുടെ സെറ്റ് സാരി മുതല്‍ മോഡേണ്‍ ഷോര്‍ട്ട് ടോപ്‌ വരെയുള്ള എഹു വസ്ത്രത്തിനോപ്പവും ചെരുമെന്നതാണ്  ഇക്കോ ഫ്രണ്ട് ലി  ആഭരണങ്ങളുടെ പ്രത്യേകത. വിശാലമായ ഒരു മഡുമാലക്കൊപ്പം നേര്‍ത്ത ഒരു സ്റ്റഡാന്  കോമ്പിനെഷന്.ജീന്‍സും പ്ലൈന്‍ കുര്‍ത്തക്കുമോപ്പം അലങ്കാര പണികള്‍ ചെയ്ത  ഒരു ഇക്കോ ഫ്രണ്ട് ലി ആഭരണം കൂടിയായാല്‍ അതൊരു ക്ലീന്‍ ഇന്റെലെക്ച്വല്‍  ലുക്ക്‌ നല്‍കും.

 

വര്‍ണങ്ങളില്‍ നൂല്‍ വളകള്‍

 

നൂല് ചുറ്റിയ മഴവില്‍ വളകളാണ് സുന്ദരിമാരുടെ മറ്റൊരു ഫാഷന്‍. ഒറ്റക്കോ കൈ നിറയയോ അഭിരുചിക്കനുസരിച്ച് നൂല്‍ വളകള്‍ അണിയാം. വിലക്കുറവാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇരുപതു രൂപ മുതല്‍ ഇതു വിപണിയില്‍ ലഭ്യമാണ്.

 

പ്രൌഡിയുടെ ടെറാക്കോട്ട

 

എന്നും ഒരു റിച് ലുക്ക്‌ നല്‍കുന്നവയാണ്  ടെറാക്കോട്ട ആഭരണങ്ങള്‍. വില അല്‍പ്പം ഏറുമെങ്കിലും ചെറുപ്പക്കാര്‍ക്കിടയില്‍ ഇതു ഒഴിവക്കികൊണ്ടൊരു  ഫാഷന്‍ ഇല്ല. നാച്വറല്‍ മണ്ണിന്റെ നിറത്തിലും അലങ്കാര പണികള്‍ ചെയ്ത ടെറാക്കോട്ട ആഭരണങ്ങളും ഒരുപോലെ മുവിംഗ് ആണെന്ന് കടക്കാര്‍ പറയുന്നു. മുരള്‍ ട്രൈബല്‍ പെയിന്റിങ്ങിലും ഇറങ്ങുന്ന ടെറാക്കോട്ട ആഭരണങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്‌. കഷ്വല്സിനോപ്പമാണ് ഇക്കോ ഫ്രണ്ട് ലി ആഭരണങ്ങള്‍ കൂടുതല്‍ ഇണങ്ങുന്നത്. പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ വസ്തുക്കളും ട്രേണ്ടി ലുക്ക്‌ തരുന്ന ഡിസൈനും കൂടിയാകുമ്പോള്‍ നമുക്ക് നിസംശയം പറയും ഇക്കോ ഫ്രണ്ട് ലി  ശരിക്കും  ഫ്രണ്ട് ലിയാണെന്ന്…