ക്രിക്കറ്റ് ഒത്തുകളി വിവാദം: തെളിവില്ലെന്ന് ബിസിസിഐ

single-img
12 March 2012

ലോകകപ്പ് സെമിയില്‍ ഒത്തുകളി നടന്നതായുള്ള സണ്‍ഡേ ടൈംസിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു എന്നതുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും ഐസിസിയില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി. ഇതു സംബന്ധിച്ച യാതൊരു തെളിവും ഒരു ഏജന്‍സിക്കും ലഭിക്കാത്ത പശ്ചാത്തലത്തില്‍ അതേക്കുറിച്ച് പ്രതികരിക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്രങ്ങള്‍ക്ക് എന്തും പ്രസിദ്ധീകരിക്കാം. ഒരു അംഗീകൃത അന്വേഷണ ഏജന്‍സിയോ ഐസിസിയോ ഇതു സംബന്ധിച്ച് ഒരു തെളിവും ഹാജരാക്കാത്ത പശ്ചാത്തലത്തില്‍ അതേക്കുറിച്ച് പ്രതികരിക്കേണ്ട കാര്യമില്ല- രാജീവ് ശുക്ല പറഞ്ഞു. സാവധാനത്തില്‍ ബാറ്റ് ചെയ്യുന്നതിന് 44,000 പൗണ്ടും ബൗളര്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയാല്‍ 7,50000 പൗണ്ടും വാതുവയ്പ്പുകാര്‍ നല്‍കുമെന്ന് സണ്‍ഡേ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.