ഇന്ത്യയ്ക്ക് 50 റണ്‍സ് ജയം

single-img
12 March 2012

ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ സേവാഗില്ലാതെ ഇറങ്ങിയ ഇന്ത്യക്ക് അന്‍പത് റണ്‍സിന്റെ കൂറ്റന്‍ വിജയം. ടീം ഇന്ത്യ അടിച്ചുയര്‍ത്തിയ 305 റണ്‍സ്‌ മറികടക്കാന്‍ ഇറങ്ങിത്തിരിച്ച ലങ്ക 254 റണ്‍സിന്‌ പുറത്തായി. നാലു വിക്കറ്റ്‌ വീഴ്ത്തിയ ഇര്‍ഫാന്‍ പത്താനും മൂന്ന്‌ വിക്കറ്റ്‌ വീതം വീഴ്ത്തിയ വിനയ്‌ കുമാറും ആര്‍ അശ്വിനും ചേര്‍ന്നാണ്‌ ലങ്കയെ തറപറ്റിച്ചത്‌.സെഞ്ചുറി നേടിയ വിരാട്‌ കോഹ്‌ലിയാണ് മാന്‍ ഓഫ് ദി മാച്ച്.