അഭയാ കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നു സി.ബി.ഐ

single-img
12 March 2012

സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നു സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഭയാകേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര പി.നാഗരാജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ തര്‍ക്കം ബോധിപ്പിച്ചാണ് സിബിഐയുടെ റിപ്പോര്‍ട്ട്.അഭയ മരിച്ച സമയം പീഡനത്തിന് ഇരയായിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സിബിഐ ഹര്‍ജിയില്‍ പറയുന്നു. നാര്‍ക്കോ അനാലിസിസ് സിഡിയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ അവകാശപ്പെട്ടു.