പ്രതിപക്ഷനേതാവു ചട്ടലംഘനം നടത്തിയെന്നു വി.ഡി. സതീശന്‍

single-img
11 March 2012

സംയുക്ത നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ചു പൊതുവേദിയില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ പ്രതിപക്ഷനേതാവിന്റെ പ്രവൃത്തി ചട്ടലംഘനവും പ്രതിഷേധാര്‍ഹവുമാണെന്നു വി.ഡി. സതീശന്‍ എംഎല്‍എ. നിയമസഭയില്‍ അവസരം ലഭിച്ചിട്ടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. പുത്രവാത്സല്യം കൊണ്ടു കണ്ണുകാണാതായിപ്പോയ ഒരു ഭരണാധികാരി ചെയ്ത സ്വജനപക്ഷപാതത്തിന്റെ സംസാരിക്കുന്ന തെളിവുകളാണു റിപ്പോര്‍ട്ടിലുള്ളതെന്നു സതീശന്‍ ആരോപിച്ചു. രേഖകളുടെയും സാക്ഷിമൊഴികളുടെയും പിന്‍ബലമില്ലാത്ത ഒരു വാചകം പോലും റിപ്പോര്‍ട്ടിലില്ല. ഐഎച്ച്ആര്‍ഡി അക്കാദമിയുടെ ഡയറക്ടറാണെന്നു കാണിച്ചു ജില്ലാ രജിസ്ട്രാറുടെ മുമ്പാകെ അരുണ്‍കുമാര്‍ നല്കിയ അപേക്ഷയില്‍ ആദ്യത്തെ ഒപ്പു വച്ചിരിക്കുന്നതു വി.എസ്. അച്യുതാനന്ദനാണ്. അതിനടിയില്‍ കൗണ്ടര്‍ സൈന്‍ ചെയ്തിരിക്കുന്നത് അദ്ദേഹത്തിനു ചുമതലയുണ്ടായിരുന്ന ഐടി വകുപ്പിന്റെ സെക്രട്ടറിയാണ്.