തെളിവു ഹാജരാക്കാന്‍ മുഖ്യമന്ത്രിയുടെ വെല്ലുവിളി

single-img
11 March 2012

രാജിവച്ച സിപിഎം എംഎല്‍എ ശെല്‍വരാജിനു തന്റെ വീട്ടില്‍വച്ചു പണം കൈമാറിയെന്ന ആരോപണം തെളിയിക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെയും സിപിഎം സെക്രട്ടറി പിണറായി വിജയനെയും വെല്ലുവിളിക്കുന്നെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശെല്‍വരാജ് കഴിഞ്ഞദിവസം സിപിഎമ്മിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി ഇല്ലാത്തതിനാലാണു തനിക്കും പി.സി. ജോര്‍ജിനും യുഡിഎഫിനുമെതിരേ ഇത്തരം കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നത്. സത്യം കണ്ടുപിടിക്കാന്‍ ആര്‍ക്കും ഏത് ആധുനിക സാങ്കേതിക വിദ്യ വേണമെങ്കിലും ഉപയോഗിക്കാം. സിപിഎമ്മിനുള്ളിലെ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ മറച്ചുവയ്ക്കാനാണു കഥകള്‍ മെനയുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലേക്കുള്ള പ്രവേശനം ശെല്‍വരാജ് തന്നെ നിഷേധിച്ചു. അതേക്കുറിച്ചു പറയാനില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.