ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതി

single-img
11 March 2012

വാഹനാപകടത്തില്‍ പരിക്കേറ്റ് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണെ്ടന്നു ഡോക്ടര്‍മാര്‍. സര്‍ജിക്കല്‍ ഇന്‍ജ്വറി ഇന്റന്‍സീവ് കെയറിലാണ് ഇപ്പോള്‍ ജഗതിയുള്ളത്. അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോടു പ്രതികരിക്കുന്നുണ്ട്. വയറിലെ രക്തസ്രാവം ഒഴിവാക്കാന്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമാണ്. എന്നാല്‍, വയറിന്റെ പേശികളില്‍ പൊട്ടലുള്ളതു, കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പേശികളിലെ രക്തം കിഡ്‌നിയിലേക്കു വരുന്നതാണു പ്രയാസം സൃഷ്ടിക്കുന്നത്. ഇതു പെട്ടെന്നു പരിഹരിക്കാന്‍ കഴിയില്ല. ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടാല്‍ തുടര്‍ശസ്ത്രക്രിയ ചെയ്യാം. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിനു നെഞ്ചിലെയും വാരിയെല്ലിലെയും ക്ഷതം തടസം സൃഷ്ടിക്കുന്നുണ്ട്. കണ്ണിനേറ്റ പരിക്കു ഗുരുതരമല്ല. തുടയിലും കൈയിലും എല്ലുകള്‍ക്കു പൊട്ടലുകളുണ്ട്. 48 മണിക്കൂര്‍കൂടി അദ്ദേഹം വെന്റിലേറ്ററില്‍ തുടരേണ്ടി വരുമെന്നും ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഡോ. അബ്ദുള്ള ചെറയക്കാട്ടിന്റെ നേതൃത്വത്തിലുള്ള പത്തംഗ മെഡിക്കല്‍ സംഘമാണു ജഗ തിയെ ചികിത്സിക്കുന്നത്. 24 മണിക്കൂറും സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനമുണ്ട്. അദ്ദേഹത്തെ ഡയാലിസിസിനു വിധേയനാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.