അനൂപിനെതിരെയുള്ള കേസ് ഗൗരവമുള്ളതല്ല: ചെന്നിത്തല

single-img
11 March 2012

പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണെ്ടന്ന കാര്യം മറച്ചു വച്ചെന്ന ചാനല്‍വാര്‍ത്ത ഗൗരവമുള്ളതല്ലെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പ്രതിഷേധസമരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുന്നതു സ്വാഭാവികമാണ്. ഇതു സ്ഥാനാര്‍ഥിത്വത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്ന പിണറായി വിജയന്‍ പറയുമ്പോഴും ഗുരുതരമായ വിഭാഗീയത സിപിഎമ്മില്‍ നിലനില്ക്കുന്നതിന്റെ തെളിവാണു ശെല്‍വരാജിന്റെ രാജി. ശെല്‍വരാജിന്റെ രാജിയുമായി ബന്ധപ്പെട്ടു യുഡിഎഫ് ഒരു കുതിരക്കച്ചവടവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.