സുഡോക്കു

single-img
10 March 2012

പുതുമുഖം കിരണ്‍ കാര്‍ത്തിക്, പ്രവീണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുധീഷ് കരോരി സംവിധാനം ചെയ്യുന്ന ചിത്രം സുഡോക്കു ചിത്രീകരണം പൂര്‍ത്തിയായി. മാസ്റ്റര്‍ മൈന്റ് മീഡിയ മാറ്റ്‌സിന്റെ ബാനറില്‍ സുജിത്ത് വര്‍ഗീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഷാജി.സി കൃഷ്ണന്‍ എഴുതുന്നു. ജഗദീഷ്, ഭീമന്‍ രഘു, കലാശാല ബാബു, ടി.എസ് രാജു, അനിയപ്പന്‍ അംബികാ മോഹന്‍, കോഴിക്കോട് ശാരദ, ശാന്തകുമാരി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.