കിംഗ്ഫിഷറിൽ ടിക്കറ്റ് ബുക്കിങ്ങിന് ബദൽ സംവിധാനം.

single-img
10 March 2012

അയാട്ടയുടെ സസ്പെൻഷൻ കൊണ്ടുണ്ടായ പ്രതിസന്ധി മറികടക്കാൻ കിംഗ്ഫിഷർ എയർലൈൻസ് ബദൽ പദ്ധതികൾ ആവിഷ്ക്കരിച്ചു തുടങ്ങി.സസ്പെൻഷൻ കാരണം യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്ങിൽ ബുദ്ധിമുട്ട് നേരിടാതിരിക്കാനുള്ള സംവിധാനമാനണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.ഇനി മുതൽ തിരഞ്ഞെടുക്കപ്പെട്ട ട്രാവൽ ഏജൻസികൾ വഴിയും www.flykingfisher.com എന്ന വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സൌകര്യമുണ്ടാകും.കൂടാതെ ഇന്ത്യയിലും വിദേശത്തുമുള്ള കിംഗ്ഫിഷർ എയർലൈൻസിന്റെ ടിക്കറ്റിങ്ങ് ഓഫീസുകൾ വഴിയും കാൾസെന്ററുകൾ വഴിയും ബുക്കിങ്ങ് സൌകര്യമുണ്ടായിരിക്കുന്നതാണ്.സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബാങ്ക് അക്കൌണ്ടുകൾ മരവിപ്പിക്കപ്പട്ടതാണ് സസ്പെൻഷനിലേക്ക് നീണ്ട പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്നും വിമാനങ്ങൾ നിലവിലെ സമയക്രമം അനുസരിച്ച് തന്നെ സർവീസ് നടത്തുമെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.