ഇറ്റലിയും ബ്രിട്ടനും തമ്മില്‍ ഉരസലില്‍

single-img
10 March 2012

നാവികരുടെ വിഷയത്തില്‍ ഇന്ത്യയില്‍ നിന്നേറ്റ നയതന്ത്ര തിരിച്ചടിക്കു പിന്നാലെ ഇറ്റലിക്കു ബ്രിട്ടനില്‍നിന്നും മാനക്കേട്. നൈജീരിയയില്‍ ബന്ദികളായ ഇറ്റലിക്കാരനെയും ബ്രിട്ടീഷുകാരനെയും രക്ഷിക്കാന്‍ ബ്രിട്ടന്‍ രഹസ്യമായി നടത്തിയ ശ്രമം പരാജയപ്പെട്ടു. എന്‍ജിനിയര്‍മാരായ രണ്ടു ബന്ദികളും കൊല്ലപ്പെട്ടു. നൈജീരിയന്‍ ഭരണകൂടവുമായി സഹകരിച്ചായിരുന്നു ബ്രിട്ടീഷ് സാഹസം.

ഇറ്റാലിയന്‍ ഗവണ്‍െന്റിനോടു പറയാതെയാണു ബ്രിട്ടന്‍ ഇതിനു തുനിഞ്ഞത്. ഇറ്റലിയുടെ മുഖത്തു ബ്രിട്ടീഷ് പ്രഹരം എന്നാണു പ്രമുഖ ഇറ്റാലിയന്‍ പത്രം കൊറിയര്‍ ഡെല്ലാ സേറ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച അസാധാരണ മുഖപ്രസംഗത്തില്‍ പറഞ്ഞത്. ഇറ്റാലിയന്‍ പാര്‍ലമെന്റംഗങ്ങളും മന്ത്രിസഭയ്‌ക്കെതിരേ രംഗത്തുവന്നു. ഇറ്റലിയെ നാണം കെടുത്തി എന്നാണു പത്രങ്ങളും രാഷ്ട്രീയക്കാരും കുറ്റപ്പെടുത്തിയത്. നൈജീരിയയുമായി രക്ഷാശ്രമത്തിനു കൂടിയാലോചിച്ചിട്ട് ഇറ്റലിയെ അറിയിക്കാതിരുന്നത് ഇറ്റലിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു പറയുന്നതിനു തുല്യമാണെന്നു പത്രം ആക്ഷേപിച്ചു. പഴയ സാമ്രാജ്യത്വ വേഷം കെട്ടുകയായിരുന്നു ബ്രിട്ടനെന്നാണു വിമര്‍ശനം.