ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ബോംബ് തയാറാക്കുന്നു

single-img
10 March 2012

ഇറാനെ ആക്രമിക്കേണ്ടിവന്നാല്‍ 13,600 കിലോഗ്രാം ഭാരമുള്ള പുതിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ് യുഎസ് ഉപയോഗിച്ചേക്കും. അണുശക്തി കേന്ദ്രങ്ങള്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിരിക്കുന്ന ഇറാനെപ്പോലുള്ള രാജ്യങ്ങളെ ആക്രമിക്കാന്‍ പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള വലിയ ബോംബാണിത്. 65 മീറ്റര്‍ കോണ്‍ക്രീറ്റ് ബങ്കര്‍ തകര്‍ക്കാനുള്ള ശേഷി ബോംബിനുണ്ട്. ഈ ആയുധം നവീകരിച്ചുവരുകയാണെന്ന് യുഎസ് വ്യോമസേനയിലെ ലഫ് ജനറല്‍ ഹെര്‍ബര്‍ട്ട് കാള്‍ലിസലെ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.