ഫെയ്സ്ബുക്ക് സഹസ്ഥാപകൻ ദ ന്യൂ റിപ്പബ്ലിക് മാഗസിൻ വാങ്ങുന്നു

single-img
10 March 2012

ഫെയ്സ്ബുക്ക് സഹസ്ഥാപകനും 2008 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബരാക് ഒബാമയുടെ ഓൺലൈൻ പ്രചരണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്ത ക്രിസ് ഹ്യൂഗ്സ് അമേരിക്കൻ പൊളിറ്റിക്കൽ മാസികയായ ദ ന്യൂ റിപ്പബ്ലിക് സ്വന്തമാക്കുന്നു.നൂറു വർഷത്തോളം പഴക്കമുള്ള മാഗസിന്റെ പുതിയ എഡിറ്റർ ഇൻ ചീഫ് ആയി ചുമതല ഏറ്റെടുക്കുന്നതിൽ അഭിമാനിക്കുന്നതായി ഹ്യൂഗ്സ് തന്റെ ട്വിറ്റർ അക്കൌണ്ടിലൂടെ അറിയിച്ചു.കൂടാതെ ന്യൂയോർക്ക് ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ ലാഭമെന്നതല്ലാതെ സമൂഹത്തിനാവശ്യമായ ഊർജസ്വലവും സന്ദർഭോചിതവുമായിട്ടുള്ള പത്രപ്രവർത്തനമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വിൽ‌പ്പന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മാഗസിൻ പുറത്ത് വിട്ടിട്ടില്ല.