എഎഫ്സി ചലഞ്ച്: ഇന്ത്യക്കു തോല്‍വി

10 March 2012
എഎഫ്സി ചലഞ്ച് കപ്പ് ഫുട്ബോളില്‍ ഇന്ത്യക്കു തോല്‍വി തുടക്കം. ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ രണ്ടു ഗോളിന് തജിക്കിസ്ഥാനോടാണ് പരാജയപ്പെട്ടത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ശക്തരായ നോര്‍ത്ത് കൊറിയ ഇതേ ഗോള്‍ വ്യത്യാസത്തില്‍ ഫിലിപ്പീന്‍സിനെ മറികടന്നു. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം ആറു മിനിറ്റിനുള്ളില്‍ രണ്ടു ഗോള്‍ വഴങ്ങിയാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. 60-ാം മിനിറ്റില്‍ അക്തം ഖമ്രകുലോവിലൂടെ മുന്നില്‍ കടന്ന തജിക്കിസ്ഥാനുവേണ്ടി 66-ാം മിനിറ്റില്‍ നൗറുദീന്‍ ഡവ്റോനോവ് രണ്ടാം ഗോളും നേടി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നോര്‍ത്ത് കൊറിയ 2-0 ന് ഫിലിപ്പീന്‍സിനെ കീഴടക്കി മൂന്നു പോയിന്റ് നേടി. നം ചോല് പാക് (58), കുക് ചോല് ജാംഗ് (70) എന്നിവരാണ് നോര്‍ത്ത് കൊറിയയ്ക്കായി ഗോള്‍ കണെ്ടത്തിയത്.