Breaking News

നിയമസഭാ സമിതി സത്യത്തെ കൊന്നതായി വി.എസ്

അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാ സമിതി സത്യത്തെ ഞെരിച്ചുകൊല്ലുകയായിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദന്‍. അസത്യം ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയായിരുന്നു വി.ഡി. സതീശന്‍ അധ്യക്ഷനായ സമിതി ചെയ്തത്. പി.സി. വിഷ്ണുനാഥ് നിയമസഭയില്‍ പരസ്യമായി മാപ്പുപറയുന്നത് ഒഴിവാക്കാനായിരുന്നു ഈ നീക്കമെന്നും വി.എസ് കുറ്റപ്പെടുത്തി. സ്വന്തം കക്ഷിയോടുള്ള താല്‍പര്യം കൊണ്ട് സത്യത്തെ ഞെരിച്ചുകൊല്ലുകയായിരുന്നു സമിതി ചെയ്തത്. പൊതു ജീവിതത്തില്‍ ഇത് ആദ്യ അനുഭവമാണെന്നും വി.എസ്. കാഞ്ഞങ്ങാട് ഒരു ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു.