ശെല്‍വരാജിനെ യുഡിഎഫ് വിലയ്‌ക്കെടുത്തു: വി.എസ്

single-img
9 March 2012

രാജിവെച്ച നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍.ശെല്‍വരാജിനെ യുഡിഎഫ് വിലയ്‌ക്കെടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇന്ന് രാവിലെ അഞ്ചുമണിയോടെ ശെല്‍വരാജ് ഒരു യുഡിഎഫ് നേതാവിനൊപ്പം മുഖ്യമന്ത്രിയെ കണ്ടതായാണ് തനിക്ക് ലഭിച്ച വിവരമെന്നും വി.എസ്. പറഞ്ഞു. എന്നാല്‍ യുഡിഎഫ് നേതാവാരാണെന്ന് വി.എസ് വ്യക്തമാക്കിയില്ല. ശെല്‍വരാജുമായി വി.എസിന് നല്ല ബന്ധമാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാവരുമായും തനിക്ക് നല്ല ബന്ധമാണെന്നായിരുന്നു വി.എസിന്റെ മറുപടി. ശെല്‍വരാജിന്റെ രാജി അപ്രതീക്ഷിതമായിരുന്നുവെന്നും പിറവത്ത് എങ്ങാനും തോറ്റുപോയാല്‍ അതിന് തടയിടാനാണ് വന്‍തുക മുടക്കി യുഡിഎഫ് ഇത്തരമൊരു നീക്കം നടത്തിയതെന്നും വി.എസ്.പറഞ്ഞു.