ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു കോണ്‍ഗ്രസ് ശ്രമം

single-img
9 March 2012

ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു കോണ്‍ഗ്രസ് നേതൃത്വം തലപുകഞ്ഞുള്ള ആലോചനയില്‍. പാര്‍ട്ടിയിലെ ഗ്രൂപ്പുപോരിനൊപ്പം സര്‍ക്കാരിനൊപ്പം നില്ക്കാമേറ്റ സ്വതന്ത്ര എംഎല്‍എമാരുടെ എടുത്താല്‍പ്പൊങ്ങാത്ത ആവശ്യങ്ങളും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതുപോലം വൈകിപ്പിക്കുകയാണ്. 70 അംഗ നിയമസഭയില്‍ 32 സീറ്റുകളാണു കോണ്‍ഗ്രസിനുള്ളത്. കേവലഭൂരിപക്ഷം തികയ്ക്കുന്നതിനു മൂന്നു സ്വതന്ത്രരുടെയും യുകെഡി (പി)യുടെ ഒരു എംഎല്‍എയുടെയും പിന്തുണ ഉറപ്പാക്കിക്കഴിഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിന് ഉടന്‍ അവകാശവാദം ഉന്നയിക്കാനാണു നേതൃത്വത്തിന്റെ തീരുമാനം.