യുപി മുഖ്യമന്ത്രിയെ ഇന്നു തീരുമാനിക്കുമെന്നു മുലായം

single-img
9 March 2012

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ ഇന്നു തീരുമാനിക്കുമെന്നു സമാജ്‌വാദി പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവ് പറഞ്ഞു. എസ്പി എംഎല്‍എമാര്‍ ഇന്നു യോഗം ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. എംപിമാരും യോഗത്തില്‍ പങ്കെടുക്കും. ഒരു വിഭാഗം നേതാക്കളും എംഎല്‍എമാരും പാര്‍ട്ടിനേതാക്കളും അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. പാര്‍ട്ടിയുടെ നവീനമുഖമായ അഖിലേഷാണു വിജയം സമ്മാനിച്ചതെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. അതേസമയം. ചില മുതിര്‍ന്ന നേതാക്കള്‍ മുലായം തന്നെ മുഖ്യമന്ത്രിയാകണമെന്നു വാദിക്കുന്നു. തെരഞ്ഞെടുപ്പിനുശേഷം യുപിയിലുണ്ടായ അക്രമങ്ങള്‍ സമാജ്‌വാദി പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ ബോധപൂര്‍വം നടത്തുന്നതാണെന്ന് അഖിലേഷ് യാദവ് ലക്‌നോവില്‍ പറഞ്ഞു.