നാവികരെ ഇന്ത്യന്‍ നിയമമനുസരിച്ചു വിചാരണ ചെയ്യും: കൃഷ്ണ

single-img
9 March 2012

കടലില്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ നിയമമനുസരിച്ചു വിചാരണ ചെയ്യുമെന്നു വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ. ഇറ്റലിയുമായുള്ള നല്ല ബന്ധം നിലനില്ക്കുമ്പോഴും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നു സിംഗപ്പൂരില്‍ അദ്ദേഹം വ്യക്തമാക്കി. സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിദേശകാര്യമന്ത്രി.