കപ്പല്‍ പ്രശ്‌നം: ഇന്ത്യക്ക് ഇറ്റലിയുടെ മുന്നറിയിപ്പ്

single-img
9 March 2012

രണ്ടു മത്‌സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച കേസില്‍ ഇറ്റാലിയന്‍ നാവികരെ തടവിലടച്ചതിന് ഇന്ത്യക്ക് ഇറ്റലിയുടെ മുന്നറിയിപ്പ്. കടല്‍ക്കൊള്ളക്കാരെ നേരിടാനുള്ള ശ്രമത്തിനിടയിലുണ്ടായ സംഭവത്തിന്റെ പേരില്‍ നാവികരെ അറസ്റ്റു ചെയ്ത നടപടി അങ്ങേയറ്റം അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ ടെലിഫോണില്‍ അറിയിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കവും വിവാദവും നയതന്ത്രതലത്തില്‍ കൂടുതല്‍ ചൂടുപിടിച്ചിരിക്കുകയാണ്.