ശെല്‍വരാജിന്റെ മണ്ഡലത്തില്‍ ഫണ്ട് അനുവദിച്ചതില്‍ അസാധാരണമായിട്ടൊന്നുമില്ലെന്ന് മുഖ്യമന്ത്രി

single-img
9 March 2012

നാല് ദിവസത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പ് 20 കോടിയോളം രൂപ നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍. ശെല്‍വരാജിന്റെ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭാ സമ്മേളനത്തില്‍ ശെല്‍വരാജ് സബ്മിഷനിലൂടെ ഇക്കാര്യങ്ങള്‍ ഉന്നയിച്ചിരുന്നു. അന്ന് പൊതുമരാമത്ത് മന്ത്രി പണം നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പണം അനുവദിക്കാഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ശെല്‍വരാജ് സബ്മിഷനിലൂടെ പ്രശ്‌നം അവതരിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അന്ന് നല്‍കിയിരുന്ന ഉറപ്പുകള്‍ പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് അടിയന്തരമായി പണം അനുവദിച്ചത്.