ശെല്‍വരാജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

single-img
9 March 2012

എം.എല്‍.എ സ്ഥാനം രാജിവെച്ച നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍.ശെല്‍വരാജിനെ സിപിഎമ്മിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍. ശെല്‍വരാജിന്റെ രാജിക്ക് പിന്നില്‍ യുഡിഎഫ് ഗൂഢാലോചനയുണ്‌ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പണവും മന്ത്രിപദവും വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്നാണ് ശെല്‍വരാജ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. ഇന്ന് രാവിലെ അഞ്ചു മണിക്ക് ശെല്‍വരാജും ഒരു യുഡിഎഫ് നേതാവും ചേര്‍ന്ന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവെച്ചത്. പാര്‍ട്ടിയില്‍ ഏതെങ്കിലും നേതാവ് തന്നോട് ഫാസിസ്റ്റ് രീതിയില്‍ പെരുമാറിയതായി ശെല്‍വരാജ് ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. പിറവം ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ യുഡിഎഫിലിക്കില്ലെന്ന് ശെല്‍വരാജ് പറയും. എന്നാല്‍ അതിനുശേഷം അദ്ദേഹവും യുഡിഎഫും വാക്കുമാറ്റുമെന്ന കാര്യം അടിവരയിട്ട് പറയുന്നുവെന്നും കടകംപള്ളി പറഞ്ഞു.