യു.ഡി.എഫിലേക്ക് പോകുന്നതിനേക്കാള്‍ ഭേദം ആത്മഹത്യ: സെല്‍വരാജ്

single-img
9 March 2012

ആരുടെയും പ്രേരണയിലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് എംഎല്‍എ സ്ഥാനവും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വവും രാജിവെക്കുന്നതെന്ന് സിപിഎം നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍.ശെല്‍വരാജ്. യുഡിഎഫിലേക്ക് പോകില്ലെന്നും അതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്നും ശെല്‍വരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫിനെതിരെ സന്ധിയില്ലാത്ത സമരം തുടരും. പിറവം ഉപതെരഞ്ഞെടുപ്പിന് മുമ്പു തന്നെ രാജിക്കാര്യം പ്രഖ്യാപിച്ചതില്‍ പ്രത്യേക ഉദ്ദേശങ്ങളില്ല. പിറവത്ത് താനോ തന്റെ ബന്ധുക്കളോ മത്സരിക്കുന്നില്ല. തങ്ങള്‍ക്കാര്‍ക്കും വോട്ടുമില്ല. എംഎല്‍എ സ്ഥാനവും പാര്‍ട്ടി സ്ഥാനങ്ങളും രാജിവെച്ചുവെങ്കിലും പൊതുരംഗത്ത് സജീവമായി തുടരുമെന്നും ശെല്‍വരാജ് പറഞ്ഞു.