ടൂറിസം വകുപ്പ് മന്ത്രി എ.പി.അനിൽ കുമാർ ശാന്തിഗിരി ആശ്രമം സന്ദർശിച്ചു.

single-img
9 March 2012

കേരള ടൂറിസം വകുപ്പ് മന്ത്രി എ.പി.അനിൽ കുമാർ ശാന്തിഗിരി ആശ്രമം സന്ദർശിച്ചു.പാലോട് രവി എം.എൽ.എ.ടൂറിസം വകുപ്പ് അധികൃതരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുനു.ആശമത്തിലെ പ്രാർഥന ഹാളിലും താമര പർണശാലയിലും പുഷ്പാർച്ചന നടത്തിയ മന്ത്രി റിസർച്ച് സോൺ ഗസ്റ്റ് ഹൌസിലും സന്ദർശനം നടത്തി.
ആശ്രമം ഓർഗനൈസിങ്ങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുമായുള്ള കൂടികാഴ്ചയിൽ ശാന്തിഗിരി ആശ്രമത്തിനടുത്തായി ഒരു ടൂറിസം സെന്റർ നിർമ്മിക്കുന്നതിന്റെ ആലോചനകൾ നടക്കുന്നതായും ഉടൻ തന്നെ ഔദ്യോഗിക അനുമതി ലഭിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

മുൻപ് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി സുബോധ്കാന്ത് സഹായ് ശാന്തിഗിരി ആശ്രമം സന്ദർശിച്ചപ്പോൾ തിരുവനന്തപുരത്തെ ഏഴു കുന്നുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു ടൂറിസം മേഖല നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരുന്നു.ശാന്തിഗിരി ആശ്രമത്തിലെ താമര പർണശാല കാണാൻ ദിവസവും നൂറ് കണക്കിനു സന്ദർശകരാണ് എത്തുന്നത്.അടുത്തിടെ എൽ.ഇ.ഡി.ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച  പർണശാല പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്.