രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

single-img
9 March 2012

രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ബാംഗളൂരില്‍ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ദ്രാവിഡ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസനും ദ്രാവിഡിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ ദ്രാവിഡ് യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് വിരമിക്കുന്നതെന്നും വ്യക്തമാക്കി. ഏകദിന ക്രിക്കറ്റില്‍ നിന്നു കഴിഞ്ഞ വര്‍ഷം ദ്രാവിഡ് വിടവാങ്ങിയിരുന്നു.