കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ

single-img
9 March 2012

കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ കടകളില്‍ വന്‍ അഗ്നിബാധ. മാര്‍ക്കറ്റിലെ ഭാരത് ഹോട്ടലിനാണ് ആദ്യം തീപിടിച്ചത്. ഹോട്ടലിന്റെ അടുക്കളയില്‍ നിന്നുമാണ് തീ പടര്‍ന്നത്. തീ സമീപമുള്ള ചെരുപ്പ് കടകളുടെ ഗോഡൗണിലേക്കും മറ്റ് കടകളിലേക്കും വ്യാപിച്ചു. നാലു കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് മാത്രമാണ് ആദ്യം സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് നാല്് യൂണിറ്റ് ഫയര്‍ഫോഴ്‌സുകൂടി എത്തിയത്. തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.